ഒറ്റ നോട്ടത്തില്‍

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്ക് പഞ്ചായത്തില്‍ കുന്നത്തുനാട്
റവന്യൂ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്.
18.57 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്കിഴക്കമ്പലം,
വെങ്ങോല പഞ്ചായത്തുകള്‍, കിഴക്ക് മഴുവന്നൂര്‍ പഞ്ചായത്ത്, തെക്ക്ഐക്കരനാട്, വടവുകോട്
പുത്തന്‍കുരിശ് പഞ്ചായത്തുകള്‍, പടിഞ്ഞാറ് തൃക്കാക്കര പഞ്ചായത്ത് എന്നിവയാണ്. കുന്നത്തുനാട്
ഗ്രാമപഞ്ചായത്ത് 1953 ജൂണ്‍ 11-ന് രൂപീകരിക്കപ്പെട്ടു. കുന്നുകളും, മേടുകളും നിറഞ്ഞ പ്രദേശമാണിത്.
പഞ്ചായത്തിന്റെ ആരംഭകാലത്ത് 6 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും,
മുസ്ളീങ്ങളും ഏകദേശം ഒപ്പത്തിനൊപ്പമുള്ളതാണ് ഈ ഗ്രാമപഞ്ചായത്ത്. എ.ഡി.99-ലെ
വെള്ളപ്പൊക്കം ബാധിച്ച കാലത്തുപോലും മറ്റു പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്ന് നിന്ന്
വെള്ളപ്പൊക്ക ഭീഷണികളെ അതിജീവിച്ച ഒട്ടേറെ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ടെന്ന്
പഴമക്കാരായ കാരണവന്മാര്‍ പറഞ്ഞുവരുന്നു. 500 വര്‍ഷത്തിലേറെ പഴക്കമുളള ഹിന്ദുക്കളുടെയും
മുസ്ളീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങള്‍ ഇന്നും വലിയ കേടുകൂടാതെ
സംരക്ഷിച്ചുപോരുന്നു. മലങ്കരയിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ദേവാലയങ്ങളില്‍
ഒന്നായ പള്ളിക്കര വിശുദ്ധ മര്‍ത്താമറിയം പള്ളി എ.ഡി.905-ല്‍ സ്ഥാപിതമായി. ആയിരത്തില്‍പരം വര്‍ഷം
പഴക്കമുളള പള്ളിക്കര മുസ്ളീം പള്ളിയും നൂറ്റാണ്ടുകളുടെ പഴക്കമുളള കുമാരപുരം ശ്രീസുബ്രഹ്മണ്യ
ക്ഷേത്രവും എരുമേലി മഹാവിഷ്ണു ക്ഷേത്രവും മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമെന്നാണം
അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു